Accessibility
Contrast
Increase Font
Decrease Font
ANNOUNCEMENTS EXAM PRESS TENDERS CAREERS ELECTION RTI

University Anthem

രചന : പ്രമോദ് വെള്ളച്ചാൽ

സംഗീതം : ഹരികുമാർ ഹരേറാം

ആലാപനം : മൃദുല വാരിയർ, ഹരികുമാർ ഹരേറാം


Download Kannur University Anthem here


സർവ്വ കലയുടെ

തിരകളവിരാമം

തംബുരു മീട്ടുന്ന

ജ്ഞാന സാഗര തീരം...

ഈ മതേതര

സുന്ദര ഭൂവിൽ

സൂര്യ മുഖമായൊരു ശാല

കണ്ണൂർ സർവകലാശാല

ജനഹൃദയത്തിൻ മഹാശാല.....

അന്ധകാരമിരമ്പും

വഴികളിൽ

ശാസ്ത്ര ബോധമുണർത്തീ

ഇരുളിൽ മിന്നുമനന്ത കോടി

താരാഗണങ്ങൾ തേടി

നേരിൻ പൗർണമി ചന്ദ്രിക പോലെ......

സഹജീവനത്തിൻ ശാല

ഒരുമ തേടും മഹാശാലാ...

സ്വാതന്ത്ര്യത്തിൻ

ധീര പതാകകൾ നെഞ്ചിലേറ്റിയ ദേശം

ഈ കയ്യൂരിൻ രണ ഭൂമി

മലയാളത്തിൻ അക്ഷരമന്ത്രങ്ങൾ

മണ്ണി ലെഴുതിയ നാട്...

തിറയും തറിയും നിറയും വഴികളിൽ

നാട്ടു പാട്ടിൻ ശ്രുതിയും

അവിടെയുണ്ട് വിളക്കുമരമായി

കണ്ണൂർ സർവകലാശാല....

കലയുടെ നൂപുര ധ്വനികളുണർത്തി....

യുവചേതനയുടെ

ഹൃദയങ്ങൾ.....

ആരോഹണങ്ങളിൽ

അവരോഹണങ്ങളിൽ

സർഗ്ഗ തന്ത്രികൾ മീട്ടി

ജാതിമതങ്ങളില്ലാത്ത

ലോകത്തിൻ

സ്നേഹ സംഗീതം പാടി

അഭയമായി

നിത്യ സത്യ സംഗീതമായി

സഹ്യാദ്രി പോലെന്നും ശിരസ്സുയർത്തി

കണ്ണൂർ സർവകലാശാലാ

അറിവിൻ

സർവകലാശാല